‘തനുശ്രീ ദത്ത ലെസ്ബിയന്‍; മദ്യപിച്ചും മയക്കു മരുന്നുപയോഗിച്ചും തന്നെ ലെെംഗിമായി ഉപയോഗിച്ചു; രാഖി സാവന്ത്

നാനാ പടേക്കര്‍ക്കെതിരെ ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയ ബോളീവുഡ് താരം തനുശ്രീ ദത്തയ്‌ക്കെതിരെ ആരോപണങ്ങളുമായി നടി രാഖി സാവന്ത് രംഗത്ത്. തനുശ്രീ ദത്ത ലെസ്ബിയനുാണെന്നും പല വട്ടം തന്നെ ലെെംഗികമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് രാഖി രംഗത്തെത്തിയത്.

12 വര്‍ഷം മുന്പുവരെയും തന്‍റെ സുഹൃത്തായിരുന്നു തനുശ്രീ. ഞങ്ങള്‍ ഒരുമിച്ചാണ് പല പാര്‍ട്ടികളിലും പങ്കെടുത്തിരുവന്നത്. മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും പലപ്പോ‍ഴും, തനുശ്രീ തന്നെ ലെെംഗിമായി ഉപയോഗിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും രാഖി പറയുന്നു. വീട്ടില്‍ പലപ്പോ‍ഴും ഒരു ആണ്‍കുട്ടിയെ പോലെയാണ് തനുശ്രീ പെരുമാറിയിരിക്കുന്നത്.

നേരത്തെ നാനാപടേക്കറിനെതിരെ തനുശ്രീ നടത്തിയ മിടു വെളിപ്പെടുത്തലില്‍, സിനിമാ മേഖല, രണ്ടു ചേരിയായിരിക്കുകയാണ്. തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

രാഖി സാവന്ത് അടക്കം, നിരവധിപ്പേര്‍ തനുശ്രീക്കെതിരെ രംഗത്തെത്തിയിരുന്നു. ബോളിവുഡ് നടിമാരില്‍ നിരവധിപ്പേര്‍, ലെസ്ബിയന്‍ സ്വഭാവമുളളവരാണെന്നും അവരെക്കുറിച്ചൊന്നും താന്‍ വെളിപ്പെടുത്തുന്നില്ലെന്നും രാഖി സാവന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News