എസ്എസ്എൽസി പരീക്ഷാ സമയത്തിൽ മാറ്റം. മുൻ വർഷങ്ങളിൽ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന പരീക്ഷ ഈ വർഷം മുതൽ രാവിലെ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഒപ്പം രാവിലെ നടത്താനാണ് ആലോചന.

മാർച്ചിലെ കടുത്ത ചൂടിൽ ഉച്ചയ്ക്കുശേഷമുള്ള പരീക്ഷ വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും പരീക്ഷ രാവിലെ നടത്തണമെന്നും ക്യൂ ഐ പി യോഗം സർക്കാരിന് ശുപാർശ നൽകിയിരുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു അർധ വാർഷിക പരീക്ഷകൾ ഒരുമിച്ച് നടത്തും. ഇതിൽ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാൽ മാർച്ചിലെ എസ്എസ്എൽസി പരീക്ഷ രാവിലെയാക്കും.