നൂറു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് 21 കാരന്‍ പിടിയിൽ

ബംഗാളിൽ നൂറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് 21 കാരന്‍ പിടിയിലായി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിജിത് ബിശ്വാസ് എന്ന ചെറുപ്പക്കാരനേയാണ് തന്റെ പ്രായത്തിന്റെ അഞ്ചിരട്ടി പ്രായമുള്ള മുതുമുത്തശ്ശിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇപ്പോൾ പതിനാല് ദിവസത്തെ റിമാന്റിലാണ്.

ഗംഗാപ്രസാദുല്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത് . ബിശ്വാസിനെതിരെ വൃദ്ധയുടെ മകനാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി ഉറങ്ങിക്കിടന്ന ഇവരുടെ മുറിയില്‍ അഭിജിത്ത് എത്തിയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വൃദ്ധയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍ക്കാരും തൊട്ടടുത്ത് മുറിയിലുണ്ടായിരുന്നവരും ഓടിവന്നു. ഇവരാണ് അഭിജിത്തിനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News