കേന്ദ്രത്തിന് തിരിച്ചടി; സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

സിബിഐ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി.സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ അലോക് വര്‍മ്മക്കെതിരായ അന്വേഷണം വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ബി.കെ.പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച് താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവു നിയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.അദേഹം നടത്തിയ സ്ഥലമാറ്റത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ഉത്തരവിട്ടു.
കര്‍ശന നിര്‍ദേശങ്ങളോടെയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ അലോക് വര്‍മ്മ, സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന എന്നിവര്‍ക്കെതിരായ പരാതികളിലെ അന്വേഷണംകേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പതിനാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കുക.വിജിലന്‍സ് കമ്മീഷന്റെ അന്വേഷണത്തെ സംശയിച്ച കോടതി മേല്‍നോട്ടത്തിനായി വിരമിച്ച ജസ്റ്റിസ് ബി.കെ.പട്‌നായിക്കിനെ നിയമിച്ചു.

മോദി സര്‍ക്കാര്‍ താത്കാലിക ഡയറക്ടറാക്കിയ നാഗേശ്വര്‍ റാവുന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നയപരമായ തീരുമാനങ്ങള്‍ നാഗേശ്വര്‍ റാവു എടുക്കണ്ട. സിബിഐയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ മാത്രം നോക്കിയാല്‍ മതി. സ്ഥാനമേറ്റ 23 ആം തിയതി മുതല്‍ ഇത് വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍, അലോക് വര്‍മ്മയുടെവിശ്വസ്തരായ സിബിഐ ഉദ്യോഗസ്ഥരെ സ്ഥലമാറ്റിയതിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി, എ.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവര്‍ അംഗങ്ങളായ ബഞ്ച് വിധിച്ചു.

നവംബര്‍ പന്ത്രണ്ടിന് കേസില്‍ തുടര്‍ വാദം കേള്‍ക്കും.അതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം.ദീപാവലി അവധിയുള്ളതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കമ്മീഷന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. സിവിസിയ്ക്കും സിബിഐയ്ക്കും ഒരു മാസം മാത്രമാണ് അവധി. ബാക്കി ദിവസങ്ങള്‍ ഉണ്ടല്ലോയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടികാട്ടി.

കേസില്‍ കക്ഷി ചേര്‍ന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. തിങ്കളാഴ്ച്ച് കേള്‍ക്കണമെന്ന് അദേഹത്തിന്റെ അഭിഭാഷകന്‍ മുഗള്‍ റോഹ്ത്തഗതി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മയും ,കോമണ്‍ കോസ് എന്ന സംഘടയും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.രണ്ട് ഹര്‍ജിയിലും കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

സിബിഐ ആസ്ഥാനത്ത് നടത്തിയ മാറ്റങ്ങള്‍ നയപരമായ ഭരണപരിഷ്‌ക്കാരമെന്ന് സമര്‍ത്ഥിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരുതിയത്. ഇത്തരം നീക്കങ്ങളില്‍ കോടതി ഇടപെടില്ലന്ന് പ്രതീക്ഷയും വെറുതെയായി.അര്‍ദ്ധരാത്രി പുറത്തിയ ഉത്തരവിന് നിയമപ്രാമ്പല്യം ലഭിക്കുക അത്ര എളുപ്പമാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News