ശബരിമലയിൽ കോടതി വിധി നടപ്പാക്കാൻ പൊലീസിന് ബാധ്യത; മണ്ഡലകാലത്ത് യുവതികളെത്തിയാൽ സുരക്ഷ നൽകുമെന്ന് ബഹ്റ

മണ്ഡലകാലത്ത് ശബരിമലയിൽ യുവതികളെത്തിയാൽ പോലീസ് സുരക്ഷ നൽകുമെന്ന് DGP ലോക്നാഥ് ബെഹറ. കോടതി വിധി നടപ്പാക്കാൻ പോലീസിന് ബാധ്യതയുണ്ട്.

സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് പോലീസിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.കമ്മിറ്റി തയ്യാറാക്കിയ ശുപാര്‍ശകള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. ശബരിമലയിൽ അക്രമം നടത്തിയ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാവും.അക്രമത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

എ ടി എം കവർച്ചയിൽ പ്രതികള്‍ ഇതര സംസ്ഥാനക്കാരാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.അതിനാല്‍ അവിടത്തെ പോലീസിന്‍റെ സഹായം തേടിയതായും DGP കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here