നെടുമ്പാശേരി കള്ളനോട്ടു കടത്ത്; ആബിദ് ഹസൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

നെടുമ്പാശേരി കള്ളനോട്ടു കടത്തു കേസിൽ ഒന്നാം പ്രതി ആബിദ് ഹസൻ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

കേസിലെ മറ്റു മൂന്നു പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതേ വിട്ടു. കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി അഫ്താബ് ബട്കി പ്രതിയായ കേസാണിത്.

കേസിലെ അഞ്ചാം പ്രതിയാണ് ബട്കി. അറസ്റ്റ് ചെയ്യാനാവാത്തതിനാൽ ഇയാളുടെ വിചാരണ നടന്നിട്ടില്ല. ആറാം പ്രതി കുഞ്ഞുമുഹമ്മദ് നേരത്തെ കേസിൽ മാപ്പു സാക്ഷിയായിരുന്നു.

2013 ജനുവരി 26നാണ് നെടുമ്പാശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപയുടെ മൂല്യമുള്ള കള്ളനോട്ട് കടത്തുന്നതിനിടെ ആബിദ് ഹസൻ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News