സിബിഐയിലെ, കേന്ദ്രത്തിന്‍റെ ക്രമവിരുദ്ധ ഇടപെടല്‍; സിബിഐ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ച് കോൺഗ്രസ്

സിബിഐ ഡയറക്ടറെ മാറ്റിയതുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ക്രമവിരുദ്ധമായ ഇടപെടലുകൾ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി സിബിഐ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാർച്ചിന് നേതൃത്വം നൽകി.

തൃണമൂൽ,സി പി ഐ ,എൻ സി പി ,ലോക് തന്ത്രിക് ജനാദൾ തുടങ്ങിയ പാർട്ടികളുടെ നേതാക്കളും റാലിയിൽ പങ്കെടുത്തു. സി ബി ഐ ആസ്ഥാനത്തിന് സമീപം മാർച്ച് പോലീസ് തടഞ്ഞു. റഫേൽ ഇടപാട് മുൻ നിർത്തി സി ബി ഐ ഡയറക്ടറെ മാറ്റിയത് കേന്ദ്ര സർക്കാരിനെതിരായ ശക്തമായ രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്.

ഇടപാടിൽ അന്വേഷണത്തിന് തുനിഞ്ഞതാണ് അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കാൻ കാരണം എന്ന് രാഹുൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സി ബി ഐ വിവാദത്തിൽ കോൺഗ്രസ്സ് പ്രത്യക്ഷ സമരത്തിന് തുടക്കം കുറിച്ചത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാണ്.

5 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. വിഷയം സജീവ ചർച്ചയാക്കി രാഷ്ട്രീയ നേട്ടം സ്വന്തമാക്കാനാണ് കോൺഗ്രസ് ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News