കോണ്‍ഗ്രസ് നേതാവ് ജി രാമൻനായർ ബിജെപിയിലേക്ക്

കെപിസിസി നിർവാഹകസമിതി അംഗമായ ജി രാമൻനായർ ബിജെപിയിലേക്ക്. ശബരിമല വിഷയത്തിൽ ബിജെപിയുമായി വേദി പങ്കിട്ടതിന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായ രാമൻ നായരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാമൻനായർ ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നത്.

ശബരിമല വിഷയത്തിൽ കുറ്റകരമായ മൗനം പാലിച്ച കോൺഗ്രസ് നേതൃത്വം, തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയും ചൂണ്ടിക്കാട്ടിയാണ് ജി രാമൻനായർ സംഘപരിവാർ താവളത്തിൽ വിരിവയ്ക്കാനൊരുങ്ങുന്നത്. ശബരിമലയിൽ കോൺഗ്രസ് വേണ്ട പ്രക്ഷോഭം നടത്തിയില്ല.

ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചത് ബി ജെ പിയാണെന്നാണ് രാമൻനായരുടെ വാദം. മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എന്ന നിലയിലാണ് പത്തനംതിട്ടയിലെ ബിജെപി പരിപാടിയിൽ പങ്കെടുത്തത്.

പക്ഷേ വിശദീകരണം പോലും ചോദിക്കാതെ കോൺഗ്രസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിൽ ബിജെപിയിലേക്ക് പോകുമെന്ന് വ്യക്തമായ സൂചനയും ജി രാമൻ നായർ നൽകി.

ബിജെപിയുടെ ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത ജി രാമൻനായരെ അന്നുതന്നെ ബിജെപി നേതൃത്വം പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. കോൺഗ്രസ് നേതാവായ ജി രാമൻ നായർ എൻഎസ്എസുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ്.

പല കോൺഗ്രസ് നേതാക്കൾക്കും ബിജെപി അനുകൂല നിലപാട് ഉണ്ടെന്ന് വ്യക്തമാക്കിയ രാമൻ നായർ ശബരിമല വിഷയത്തിൽ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ ഇടപെടലിനെ അനുമോദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News