വഞ്ചനാ കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് പിടിയില്‍

വഞ്ചനാ കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് പിടിയില്‍. തമ്മനം സ്വദേശി ഒ ടി ഷാജിയെയാണ് കൊച്ചി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സി ബി ഐ ഓഫീസ് മാര്‍ച്ചിനിടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നേരത്തെ 5 കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു.

എറണാകുളം കുമ്പളങ്ങി സ്വദേശികളുടെ പരാതിയിലാണ് കോണ്‍ഗ്രസ് INTUC പ്രാദേശിക നേതാവായ O T ഷാജിയെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 8 പേരില്‍ നിന്നായി 6 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി.

തമ്മനം സ്വദേശി ഷാജിയും ആലപ്പു‍ഴ സ്വദേശി ജോസിയും ചേര്‍ന്നാണ് പണം വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു. ഇതെ തുടര്‍ന്ന് കേസെടുത്ത സൗത്ത് പോലീസ് ജോസിയെ നേരത്തെതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സി ബി ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ഈ മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്ന ഷാജിയെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ സൗത്ത് പോലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു. 406,420 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഷാജിക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News