ദേവസ്വം കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ സത്യവാങ്മൂലം ഹൈക്കോടതി അംഗീകരിച്ചു

ദേവസ്വം കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ സത്യവാങ്മൂലം ഹൈക്കോടതി അംഗീകരിച്ചു.

കമ്മീഷണർമാരായി അഹിന്ദുക്കളെ നിയമിക്കില്ലന്ന് വ്യക്തമാക്കിയുള്ള സത്യവാങ്മൂലമാണ് ഹൈക്കോടതി അംഗീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ പി എസ് ശ്രീധരൻ പിള്ളയുടെ ഹർജി കോടതി തീർപ്പാക്കി. അഹിന്ദുക്കളെ നിയമിക്കാൻ ചട്ടം ഭേദഗതി ചെയ്തെന്നാരോപിച്ചായിരുന്നു ശ്രീധരൻപിള്ള കോടതിയെ സമീപിച്ചത്.

ഡെപ്യൂട്ടേഷനിൽ ആയാൽ പോലും അഹിന്ദുവിനെ നിയമിക്കാനാവില്ലെന്ന് സത്യവാങ്മൂലത്തിലൂടെ സർക്കാർ അറിയിച്ചു.

കമ്മീഷണർ ദേവസ്വം ബോർഡിന്റെ ഭാഗമാണ്. അഹിന്ദുവിന് ദേവസ്വം ജീവനക്കാരൻ ആകാനാവില്ല എന്നതാണ് നിയമത്തിലെ വ്യവസ്ഥയെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News