അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ല തെളിവുകള്‍ നിരത്തി ലക്ഷ്മി രാജീവ്; കലാപത്തിന് കോപ്പുകൂട്ടിയവര്‍ക്ക് ഇതിന് മറുപടിയുണ്ടോ

ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ടും തുടര്‍ന്നും നടക്കുന്ന ചര്‍ച്ചകളില്‍ ഉയരുന്ന കപട വാദങ്ങളുടെ മുനയൊടിക്കുന്ന ചോദ്യങ്ങളുമായി ലക്ഷ്മി രാജീവ്.

സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന വാദം ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതായിരുന്നു.

എന്നാല്‍ ലക്ഷ്മി രാജീവ് പറയുന്നത് ലഭ്യമായ രേഖകളിലെവിടെയും തനിക്ക് അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ കിട്ടുന്നില്ലെന്നും മറിച്ചുള്ളത് നിരവധിയുണ്ടെന്നും ലക്ഷ്മി രാജീവ് പറയുന്നു.

തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ താല്‍പര്യമുള്ള ആര്‍ക്കും പറയാമെന്നുമാണ് ലക്ഷ്മി രാജീവ് ഫെയ്സ്ബുക്കില്‍ പറയുന്നു.

ശബരിമല ധർമ്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കിൽ “സ്നിഗ്ധാരാള…” എന്ന് തുടങ്ങുന്ന ധ്യാനത്തിന്റെ മന്ത്രം എന്തിന് ഉപയോഗിക്കുന്നു?

സ്നിഗ്ധാരാള എന്ന് തുടങ്ങുന്ന ധ്യാനം പ്രഭ എന്ന ഭാര്യയോടും സത്യകൻ എന്ന് പുത്രനോടും കൂടി ഇരിക്കുന്ന ധർമ്മശാസ്താവിന്റെതാണ്. എന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ അവര്‍ ഉന്നയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News