തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വർഷത്തിലെ പദ്ധതികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വർഷത്തിലെ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

എല്ലാ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളും, നഗരസഭകളും വാര്‍ഷിക പദ്ധതി തയ്യാറാക്കി ഡിസംബര്‍ 17 നകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കമമെന്നും.

പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നവ കേരള സൃഷ്ടിക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നുെ ഉത്തരവില്‍ പ്രത്യേകം പറയുന്നു.

വരള്‍ച്ച, ഉരുള്‍പ്പൊട്ടല്‍, പ്രളയം, കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മാപ്പ് ചെയ്യുകയും ഓരോ പ്രദേശത്തിന്‍റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കൂടാതെ തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി ആസൂത്രണം ചെയ്യുന്നതിന് സഹായകമായ രീതിയില്‍ സ്‌പേഷ്യല്‍ പ്ലാന്‍ തയ്യാറാക്കാന്‍ കഴിയുന്ന സ്ഥാലത്ത് അതിന് മുന്‍ കൈയെടുക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

മഹാ പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ ഉറപ്പാക്കുന്നതിനും, വരുമാനം വര്‍ദ്ധപ്പിക്കുന്നതിനുമുള്ള പ്രൊജക്ടുകള്‍ക്ക് ഏറ്റെടുക്കാന്‍ വ്യവസ്ഥയുണ്ട്.

പ്രളയത്തില്‍ തകര്‍ന്നതും, കേടുപാടുകള്‍ പറ്റിയ പൊതു ആസ്തികളുടെ അറ്റകുറ്റ പണികള്‍ക്കും, പുനര്‍ നിര്‍മ്മാണത്തിനും ഉയര്‍ന്ന പരിഗണന നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നു.

ആസൂത്രണ സമിതിയുടേയും വര്‍ക്കിംങ് ഗ്രൂപ്പുകളുടേയും പുനസംഘടന ആവശ്യമായ സ്ഥലങ്ങളില്‍ അത് ചെയ്യാനുള്ള അവസരമുണ്ട്.

മാറിയ സാഹചര്യത്തില്‍ ജൈവവൈവിധ്യ മാനേജ്‌മെന്റ്,കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം എന്ന മേഖലയ്ക്ക് നിര്‍ബന്ധമായും ഒരു വര്‍ക്കിംങ് ഗ്രൂപ്പ് രൂപീകരിക്കമെന്നുള്ളതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഗ്രാമ,വാര്‍ഡ് സഭകള്‍ നവംബര്‍ 20 ന് മുമ്പും, വികസന സെമിനാര്‍ ഡിസംബര്‍ 1 ന് മുമ്പും പൂര്‍ത്തീകരിക്കണം.

ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങിക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 31നാണ്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News