ശ്രീലങ്കയില്‍ അട്ടിമറി; റെനില്‍ വിക്രമ സിംഗേയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി; മഹിന്ദ രജപക്സെ പുതിയ പ്രധാനമന്ത്രി

ശ്രീലങ്കന്‍ സര്‍ക്കാറില്‍ അട്ടിമറി റെനില്‍ വിക്രമ സിംഗേയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി.

പ്രസിഡണ്ടിന്‍റെ പാര്‍ട്ടി സര്‍ക്കാറിനുള്ള പിന്‍തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് റെനില്‍ വിക്രമ സിംഗേയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.

പ്രധാനമന്ത്രിയായി മഹിന്ദ രജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. പ്രസിഡണ്ട് മൈത്രിപാല സിരിസേനയ്ക്ക് മുന്നിലാണ് രജപക്സെ സത്യപ്രതിഞ്ജ ചെയ്തത്. പ്രതിപക്ഷാംഗങ്ങളുടെ പിന്‍ബലത്തിലാണ് സത്യപ്രതിഞ്ജ നടന്നത്.

കൂട്ടുകക്ഷി സര്‍ക്കാറില്‍ നിന്ന് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി പിന്‍മാറി. യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലിയന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന മഹീന്ദ അമരവീര തീരുമാനം പാര്‍ലമെന്‍റിനെ അറിയിച്ചതായി വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

പത്തുവര്‍ഷത്തോളം നീണ്ട മഹീന്ദ രജപക്സെയുടെ ഭരണത്തിന് വിരാമമിട്ടുകൊണ്ടാണ്. 2015 ലാണ് റെനില്‍ വിക്രമ സിംഗെ പ്രധാനമന്ത്രിയായി യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അധികാരത്തിലേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News