ശബരിമല സ്ത്രീപ്രവേശനം: വ്യാപക നുണ പ്രചാരണവുമായി ബിജെപി

ശബരിമല വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബി ജെ പി നേതാക്കളുടെ നേതൃത്വത്തിൽ വ്യാപക നുണ പ്രചാരണം.ശബരിമലയിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാറായി സി പി ഐ എമ്മുകാരെ നിയമിക്കുന്നു എന്നാണ് പുതിയ പെരും നുണ.

മണ്ഡലം മകര വിളക്ക് കാലത്ത് തിരക്ക് നിയന്ത്രിക്കാനായി എല്ലാ വർഷവും നടത്താറുള്ള ഇത്തരം നിയമനം ഇത്തവണ ആദ്യമായി എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകർ ശരി ചൂണ്ടിക്കാട്ടിയതോടെ ബി ജെ പി നേതാവ് പി കെ കൃഷ്ണദാസിന്റെ കള്ളത്തരം പൊളിഞ്ഞു.

ശബരിമലയെ കണ്ണൂരാക്കാൻ സി പി ഐ എം നേതൃത്വം ശ്രമിക്കുന്നു എന്ന ആരോപണത്തോടെയായിരുന്നു ബി ജെ പി നേതാവ് പി കെ കൃഷ്ണദാസിന്റെ കണ്ണൂരിലെ വാർത്താ സമ്മേളനം.ഈ വാദത്തിന് തെളിവായി കൃഷ്ണദാസ് ഉയർത്തിക്കാട്ടിയതാകട്ടെ ശബരിമലയിൽ മണ്ഡലം മകര വിളക്ക് കാലത്തെ തിരക്ക് നിയന്ത്രിക്കാൻ 60 ദിവസത്തേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നതിനുള്ള ഉത്തരവ്.

എല്ലാ വർഷവും നടത്താറുള്ള സ്പെഷ്യൽ പോലീസ് ഓഫീസർ നിയമനത്തെയാണ് ‘ആദ്യമായി ഇത്തവണ’ എന്ന രീതിയിൽ പ്രചരിപ്പിക്കാൻ ബി ജെ പി നേതാവ് ശ്രമിച്ചത്.എന്നാൽ കഴിഞ്ഞ വർഷവും ഇതേ രീതിയിൽ 1500 പേരെ 600 രൂപ ദിവസ വേതന നിരക്കിൽ 60 ദിവസത്തേക്ക് സ്പെഷ്യൽ പോലീസ് ഓഫീസേർമാറായി നിയമിച്ചിരുന്നു എന്നതാണ് യാഥാർഥ്യം.

വിമുക്ത ഭടന്മാർ,വിരമിച്ച പൊലീസുകാർ,എൻ സി സി കടത്തുകൾ എന്നിവറെയാണ് താൽക്കാലിക ജോലിക്കായി തിരഞ്ഞെടുക്കാറുള്ളത്.എല്ലാ വർഷവും സ്‌പെഷ്യൽ പോലീസ് ഓഫീസർ നിയമനം നടക്കാറുള്ള കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ എൻ സി സി കേഡറ്റുകളെ ആദ്യമായയാണ് നിയമിക്കുന്നത് എന്നായി കൃഷ്ണദാസിന്റെ വാദം.

എന്നാൽ കഴിഞ്ഞ വർഷവും എൻ സി സി ക്കാരെ നിയമിച്ചിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയതോടെ കൃഷ്ണദാസ് വാർത്ത സമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News