സംസ്ഥാന സ്പെഷൽ സ്കുൾ കലോത്സവത്തിന് കൊല്ലത്ത് തുടരുന്നു; ഒന്നാം ദിനം പിന്നിടുമ്പോൾ പാലക്കാട് വെസ്റ്റ് യാക്കര ശ്രവണ സംസാര സ്കൂൾ മുന്നിൽ

21-ാമത് സംസ്ഥാന സ്പെഷൽ സ്കുൾ കലോത്സവത്തിന് ദേശിംഗനാട്ടിൽ തുടക്കമായി. ആടിയും, പാടിയും, നൃത്തംവെച്ചും കൊച്ചു കുട്ടുകാർ പരിമിതികളെ മറികടന്ന് അരങ്ങു തകർത്തപ്പോൾ കൊല്ലം നഗരം ആക്ഷരാർഥത്തിൽ ഉത്സവത്തിമിർപ്പിലമർന്നു.

ആദ്യ ദിനത്തിൽ പാലക്കാട് വെസ്റ്റ് യാക്കര ശ്രവണ സംസാര സ്കൂൾ നാല് എ ഗ്രേഡ് ഉൾപ്പെടെ 23 പോയിൻറോടെ മുന്നിലെത്തി. 21 പോയിൻറോടെ കോട്ടയം നീർപറ ഡിഫ് അസീസി മൗണ്ട് സ്കൂൾ തൊട്ടു പുറകിലുണ്ട്. 17 പോയിൻറോടെ കോഴിക്കോട് റഹ്മാനിയ ഹാൻട്രിക്രാപ്റ്റ് സ്കൂളാണ് മൂന്നാമത്.

കലാമേളയിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1800 ഒാളം വിദ്യാർഥികളാണ് പെങ്കടുക്കുന്നത്.ആദ്യമായാണ് സംസ്ഥാന സ്പെഷ്യൽ സ്കുൾ കലാമേളക്ക് കൊല്ലം ആദിഥ്യം വഹിക്കുന്നത്. കർമലറാണി ട്രെയിനിങ് കോളജ് ആണ് മുഖ്യവേദി. കാഴ്ചയ്ക്ക് വെല്ലുവിളിയുള്ളവർ, കേൾവിക്ക് വെല്ലുവിളിയുള്ളവർ, മാനസിക വെല്ലുവിളിയുള്ളവർ എന്നീ വിഭാഗങ്ങളിലായി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രത്യേകമാണ് മത്സരങ്ങൾ നടക്കുന്നത്.

ആദ്യദിവസം മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, മോണോആക്ട്, സംഘഗാനം, ചിത്രരചന, പദ്യപാരായണം തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഉദ്ഘാടന – സമാപനസമ്മേളനങ്ങളടക്കം കലോത്സവത്തിന്റെ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയാണ് മേള നടത്തുന്നത്. മേള ഞായറാഴ്ച സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News