ശശി തരൂരിന്റെ പുതിയ പുസ്തകം ‘പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ ദില്ലിയില്‍ പ്രകാശനം ചെയ്തു

വായനകാര്‍ക്ക് കൗതുകമേകിയ ഇംഗ്ലീഷ് വാക്ക് കൊണ്ട് ശ്രദ്ധേയമായ ശശി തരൂരിന്റെ പുതിയ പുസ്തകം ദില്ലിയില്‍ പ്രകാശനം ചെയ്തു. പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന പുസ്തകം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് പ്രകാശനം ചെയ്തത്.

പ്രധാനമന്ത്രിയായ മോദിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പുസ്തകം, ഉച്ചരിക്കാന്‍ പ്രയാസമേറിയ ഇംഗ്ലീഷ് വാക്ക് കൊണ്ടാണ് ശ്രദ്ധേയമായത്.

ദില്ലി തീര്‍മൂര്‍ത്തി ഭവനിലെ നെഹറു സ്മാര മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ ശശി തരൂരിന്റെ വായനക്കാരെ സാക്ഷിയാക്കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പുസ്തകം പ്രകാശനം ചെയ്തു. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദിയുടെ നാല് വര്‍ഷത്തെ വിലയിരുത്തുന്ന തരൂര്‍, മോദിയെ വിമര്‍ശിക്കാന്‍ തിരഞ്ഞെടുത്ത വാക്കാണ് പുസ്തകത്തെ ശ്രദ്ധേയമാക്കിയത്.

ഇംഗ്ലീഷിലെ 29 അക്ഷരങ്ങളിലെ പകുതിയിലേറെയും വരുന്ന ദൈര്‍ഘ്യമേറിയ, ഉച്ചരിക്കാന്‍ പ്രയാസമേറിയ ഫ്‌ളോക്‌സി-നോക്‌സി-നിഹിലിഫിലിഫിക്കേഷന്‍ എന്ന വാക്ക് മലയാളികള്‍ക്ക് ഏറെ കൗതുകമായിരുന്നു.ഗുണമില്ലാത്തത് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതാണ് വാക്ക്. മോദി ഭരണം രാജ്യത്തിന് നല്ലതല്ലെന്ന് പുസ്തകം പ്രകാശനം ചെയ്ത മന്‍മോഹന്‍സിങ്ങ് ചൂണ്ടികാട്ടി.

പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരിട്ട പുസ്തകത്തിലൂടെ വര്‍ഗിയ അജണ്ട നടപ്പാക്കുന്ന ഭരണകൂടത്തെക്കുറിച്ച് കൂടി പറയാനാണ് ശ്രമിച്ചതെന്ന് തരൂര്‍.

ബിജെപി മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂറി,പി.ചിന്ദബരം, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി,ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള തുടങ്ങിയവരും സനിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News