കോഴിക്കോട് വീണ്ടും ഫുട്ബോൾ ആരവത്തിലേയ്ക്ക്; ഐ ലീഗ് മത്സരത്തിൽ കേരള ഗോകുലം എഫ്സി ഇന്ന് കരുത്തരായ മോഹൻ ബഗാനെ നേരിടും

കോഴിക്കോട് വീണ്ടും ഫുട്ബോൾ ആരവത്തിലേയ്ക്ക്. ഐ ലീഗ് മത്സരത്തിൽ കേരള ഗോകുലം എഫ് സി, നാളെ (ശനിയാഴ്ച) കരുത്തരായ മോഹൻ ബഗാനെ നേരിടും. വൈകീട്ട് 5 മണിക്ക് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിത്തിലാണ് മത്സരം.

ഉഗാണ്ടൻ ദേശീയ താരമായ മുണ്ടെ മൂസ യുടെ നേതൃത്വത്തിലിറങ്ങുന്ന ഗോകുലം ടീമിൽ അൻറോണിയോ ജർമൻ, ഡാനിയൽ അഡു എന്നീ വിദേശ താരങ്ങളും മലയാളികളായ അർജുൻ ജയരാജ്, കെ സൽമാൻ, വി പി സുഹൈർ എന്നിവരും ബൂട്ട് കെട്ടുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ തവണ ഐ ലീഗിൽ ഏഴാം സ്ഥാനം നേടി ഗോകുലം, സൂപ്പർ കപ്പിന് യോഗ്യത നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ബഗാനെ കൊൽക്കത്തയിൽ കീഴടക്കിയ ഗോകുലം ഹോം ഗ്രൗണ്ടിൽ മികച്ച കളി പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ. കോച്ച് ബിനോ ജോർജ്

എന്നാൽ മൂന്ന് തവണ ഐ ലീഗ് സ്വന്തമാക്കിയ ബഗാൻ, കിരീടം തിരിച്ചു പിടിക്കാനായി കരുത്തുറ്റ നിരയെയാണ് ഇത്തവണ കളത്തിലിറക്കുന്നത്. വിദേശ സ്ട്രൈക്കർമാരായ ഹെൻറി കിസിക്ക, അസർ പൈറിക് ദിപാൻഡ എന്നിവരാണ് ബാഗാന്റെ കരുത്ത്. കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാരാണ് മോഹൻ ബഗാൻ.

ഗോകുലം കഴിഞ്ഞ വർഷത്തേതിലും മികച്ച ടീമാണെന്നും ആദ്യ മത്സരം എളുപ്പമാകില്ലെന്നും ബഗാൻ കോച്ച് ശങ്കർലാൽ ചക്രബർത്തി പറഞ്ഞു.

കഴിഞ്ഞ തവണത്തേതിൽ നിന്ന് മാറി കളി വൈകീട്ട് ആയതിനാൽ കൂടുതൽ കാണികൾ സ്റ്റേഡിയത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News