മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; സുപ്രീംകോടതി വിധി പുനഃപരിശോധിക്കില്ല

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് എതിരെ നല്‍കിയ ഹര്‍ജികള്‍ തള്ളിയ നടപടി സുപ്രീം കോടതി പുഃനപരിശോധിക്കില്ല. അറസ്റ്റിനെതിരായ ഹര്‍ജികള്‍ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതോടെയാണിത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡി വൈ.ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അറസ്റ്റിനെപ്പറ്റി പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ റൊമിലാ ഥാപ്പര്‍ അടക്കമുള്ളവരുടെ ആവശ്യം. നേരത്തെ മനുഷ്യാവകാശ പ്രവര്‍ത്തരുടെ അറസ്റ്റും അന്വേഷണവും മുന്നോട്ട് പോകട്ടെയെന്ന് മൂന്നംഗ ബെഞ്ചിലെ മുന്‍ചീഫ് ജസ്റ്റിസ് ദീപക് മിശ്ര , എഎം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഭൂരിപക്ഷ വിധി എഴുതിയിരുന്നു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിയോജിച്ചും വിധി ന്യായം എഴുതിയിരുന്നു. പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ ജസ്റ്റിസ് ദീപക് മിശ്രമാറിയതോടെ പുതിയതായി എത്തിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ഭൂരിപക്ഷ വിധിയോട് യോജിച്ചതോടെയാണ് ഹര്‍ജി തള്ളപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News