സുപ്രീം കോടതിയോട് അജ്ഞാപിച്ച് ബി ജെ പി അധ്യക്ഷൻ അമിത് ഷാ; നടപ്പാക്കാൻ കഴിയുന്ന വിധികൾ മാത്രം പുറപ്പെടുവിക്കണം

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതിയോട് അമിത് ഷാ യുടെ ആജ്ഞാപനം നടപ്പാക്കാന്‍ ക‍ഴിയുന്ന വിധികള്‍ മാത്രം സുപ്രീം കോടതി പുറപ്പെടുവിച്ചാല്‍ മതി.

വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലവിലെ നിലപാട് തുടര്‍ന്നാല്‍ സര്‍ക്കാറിനെ വലിച്ച് താ‍ഴെയിടാന്‍ ബിജെപി തയ്യാറാവുമെന്നും അമിത് ഷാ പറഞ്ഞു.

സ്ത്രീപുരുഷ സമത്വം ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല നടപ്പാക്കേണ്ടത്. ബിജെപിയുടെ ദേശീയ നേതൃത്വം ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമാണ്.

സുപ്രീം കോടതിയെയും സംസ്ഥാന സർക്കാറിനെയും വെല്ലുവിളിച്ച ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ നടപ്പാക്കാൻ കഴിയുന്ന വിധികൾ മാത്രം കോടതികൾ പുറപ്പെടുവിച്ചാല്‍ മതിയെന്നും പറഞ്ഞു.

വേണ്ടി വന്നാൽ കേരള സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്നും അമിത് ഷാ കണ്ണൂരിൽ പറഞ്ഞു. കണ്ണൂരിൽ ബി ജെ പി പൊതുയോഗത്തിൽ സംസാരിക്കവെയെന്നാണ് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ സുപ്രീം കോടതിയെയും സംസ്ഥാന സർക്കാരിനെയും വെല്ലുവിളിച്ചത്.

ക്ഷേത്ര ആചാരങ്ങൾ ലംഘിച്ചു കൊണ്ടല്ല സ്ത്രീ പുരുഷ സമത്വവും നടപ്പാക്കേണ്ടതെന്ന് അമിത് ഷാ പറഞ്ഞു. വിധികൾ പുറപ്പെടുവിക്കുമ്പോൾ കോടതികൾ ശ്രദ്ധിക്കണം. നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ മാത്രം കോടതികൾ നൽകണമെന്നും അമിത് ഷാ പറഞ്ഞു.

ശബരിമല വിധി മാത്രം നടപ്പിലാക്കാൻ സംസ്ഥാന തിടുക്കം കാട്ടുന്നു.ഈ സമീപനം തുടർന്നാൽ സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടുമെന്നും അമിത് ഷാ ഭീഷണി മുഴക്കി. ആചാരം സംരക്ഷിക്കാൻ ബി ജെ പി ഏതറ്റം വരെയും പോകുമെന്നും അമിത ഷാ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News