
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്ന ആത്മീയാചാര്യന്മാരെ കായികമായി വകവരുത്താനുളള സംഘപരിവാര്‍ ഗൂഡാലോചനയുടെ വികൃതമുഖമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
രാഷ്ട്രീയ പ്രതിയോഗികളെയാണ് മുമ്പ് ലക്ഷ്യം വച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എതിരഭിപ്രായം പുലര്‍ത്തുന്ന സന്യാസിവര്യന്മാര്‍ക്ക് നേരെ പോലും ആര്‍എസ്എസ് തിരിഞ്ഞിരിക്കുകയാണ്.
സംഘപരിവാറിനെ അനുകൂലിച്ചില്ലെങ്കില്‍ വച്ചുപെറുപ്പിക്കില്ലെന്ന ഭീഷണി മതേതര സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്.
ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരിലാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം.
അദ്ദേഹത്തെ അപായപ്പെടുത്താനാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്. ഇരുണ്ട യുഗത്തില്‍ നിന്ന് കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച നവോത്ഥാന നായകരുടെ പാതയാണ് സ്വാമി സന്ദീപാനന്ദഗിരി പിന്തുടരുന്നത്.
ഇത് ഏറെക്കാലമായി സംഘപരിവാറിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ആര്‍.എസ്.എസിനെ അനുകൂലിക്കാത്ത രാഷ്ട്രീയ പ്രവര്‍ത്തകരെ നേരിടുന്ന മാതൃകയില്‍ ആത്മീയചാര്യന്മാരെയും കൈകാര്യം ചെയ്യുന്ന രീതി സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണം.
കലാപം അഴിച്ചുവിട്ട് ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചതും ഈ ആക്രമണത്തിന് പ്രേരണയായെന്ന് കരുതണം.
ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ശന നടപടി പൊലീസ് സ്വീകരിക്കണം. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here