പോണ്ടിച്ചേരി യൂണിവേ‍ഴ്സ്റ്റിയിലും വിപ്ലവ വസന്തം; 11 ല്‍ 10 സീറ്റും നേടി ചരിത്രമെ‍ഴുതി

പോണ്ടിച്ചേരി : കാലത്തിന്‍റെ ചുമരുകളൊക്കെയും ചുവക്കുകയാണ് വിപ്ലവ വസന്തംകൊണ്ട്. സര്‍വസന്നാഹങ്ങളുമൊരുക്കി രാജ്യത്തിന്‍റെ നാനാകോണിലും ഇടതുവിരുദ്ധ ശക്തികള്‍ ഈ കരുത്തിനെതിരെ കോപ്പുകൂട്ടിയിട്ടും കാലത്തിന്‍റെ ചുമരില്‍ മുട്ടുമടക്കാതെ മടിയേതും കൂടാതെ അവര്‍ കുറിച്ചിടുന്നു തോല്‍ക്കാന്‍ മനസില്ലെന്ന്.

പോണ്ടിച്ചേരി യൂണിവേ‍ഴ്സിറ്റി തിരഞ്ഞെടുപ്പില്‍ 11 ല്‍ 10 സീറ്റും നേടി എസ്എഫ്എെ ചരിത്രമെ‍ഴുതിയിരിക്കുന്നു. പോണ്ടിച്ചേരി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്രവിജയം.

സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ 11ല്‍ പത്ത് സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം മേജര്‍ സീറ്റുകലില്‍ ഉജ്വല വിജയമാണ് എസ്എഫ്‌ഐ നേടിയത്.

സഖ്യമൊന്നുമില്ലാതെ എസ്എഫ്‌ഐ ഒറ്റയ്‌ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ്എഫ്‌ഐ ഒറ്റക്ക് അധികാരത്തിലെത്തുന്ന ആദ്യത്തെ കേന്ദ്ര സര്‍വ്വകലാശാലയാണ് നിലവില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി.

ആലപ്പുഴ സ്വദേശിയായ ജുനൈദ് നാസര്‍ ആണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാര്‍: ഷോണിമ നെല്ലിയാത്ത്, വി സുഗുദേവ്.

ശിവരാമകൃഷണയാണ് സെക്രട്ടറി. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: നീലിയം നാരായണന്‍, വി ഭാരതി, വി എം നവീന, ടി സി അരുണ്‍, അര്‍ജുന്‍ എസ് കെ വി, ടി വി മുഹമ്മദ് റമീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here