രാജി വാര്‍ത്ത മാധ്യമ ശൃഷ്ടിയെന്ന് എ പദ്മകുമാര്‍; ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ തകര്‍ക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നില്‍

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനം താൻ രാജിവയ്ക്കുന്നുവെന്ന തരത്തിൽ വരുന്ന വാർത്തകൾ വെറും മാധ്യമ സൃഷ്ടിയെന്ന് പ്രസിഡന്‍റ് എ. പത്മകുമാർ.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തി മുന്നോട്ട് പോകുന്ന ദേവസ്വം ബോർഡിനെ തകർക്കാനുള്ള അജണ്ടയാണ് പ്രചരണത്തിന് പിന്നിൽ.

തീർത്ഥാടനം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടക്കുന്നതെന്നും പത്മകുമാർ ആരോപിച്ചു.

ചുമതലയേറ്റത് മുതൽ കാര്യക്ഷമവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളാണ് ബോർഡ് പ്രസിഡന്‍റ് എന്ന നിലയിൽ താൻ ചെയ്തിട്ടുള്ളതെന്നും പത്മകുമാർ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News