സ്കൂള്‍ കായിക മേള ഇന്ന് സമാപിക്കും; അവസാന ദിനം 27 ഇനങ്ങളില്‍ ഫൈനല്‍

തിരുവനന്തപുരം: രണ്ടു മീറ്റ് റെക്കോർഡുകളാണ് കൗമാര കായിക വേദിയില്‍ ഇന്നലെ പിറന്നത്. സ്കൂള്‍ കായിക മേള അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ 69 ഇനങ്ങളില്‍ നിന്നായി 169 പോയിന്‍റുമായി എറണാകുളം വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കുകയാണ്.

രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 130 പോയിന്റാണുള്ളത്. 77 പോയിന്‍റോടെ കോഴിക്കോട് മൂന്നാംസ്ഥാനത്തു തുടരുന്നു. സ്കൂളുകളിൽ കോതമംഗലത്തുകാരുടെ പോരാട്ടം തുടരുകയാണ്. രണ്ട് ദിനമായി അനന്തപുരിയുടെ കായിക മനസുകളെ ആവേശത്തിലാക്കിയ സ്കുള്‍ കായികമേള ഇന്ന് സമാപിക്കും.

192 പോയിന്‍റുമായി കുതിപ്പ് തുടരുന്ന എറണാകുളത്തിന്‍റെ മെഡല്‍ പട്ടികയില്‍ ഇതുവരെ 22 സ്വർണവും 21 വെള്ളിയും 14 വെങ്കലവും ഉണ്ട്.

15 സ്വർണവും 11 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 130 പോയിന്റുമായി കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് തൊട്ടുപിന്നിലുണ്ട്.

കോഴിക്കോട് (ആറു സ്വർണവും 10 വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 77), തിരുവനന്തപുരം (എട്ടു സ്വർണവും നാലു വെള്ളിയും 10 വെങ്കലവും ഉൾപ്പെടെ 67),

തൃശൂർ (അഞ്ചു സ്വർണവും എട്ടു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 54) ജില്ലകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. കോട്ടയം (മൂന്നു സ്വർണം, മൂന്നു വെള്ളി, രണ്ടു വെങ്കലം – 36),

ആലപ്പുഴ (നാല് സ്വർണം, ആറു വെള്ളി – 26), കൊല്ലം – മൂന്നു സ്വർണം, മൂന്നു വെള്ളി – 24), മലപ്പുറം (ഒരു സ്വർണം, മൂന്നു വെള്ളി, രണ്ടു വെങ്കലം – 19),

കണ്ണൂർ (ഒരു സ്വർണം, മൂന്നു വെള്ളി, അഞ്ചു വെങ്കലം – 19), ഇടുക്കി (ഒരു സ്വർണം, രണ്ടു വെള്ളി, മൂന്നു വെങ്കലം – 17), കാസർകോട് (ഒരു സ്വർണം, ഒരു വെള്ളി – എട്ട്),

പത്തനംതിട്ട (രണ്ടു വെള്ളി – ആറ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം. അവസാന ദിനമായ ഇന്ന് 27 ഇനങ്ങളിലാണ് ഫൈനൽ നടക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News