‘ലോകചരിത്രത്തില്‍ ഇതിനുമുന്‍പും ഇതുപോലൊരു രാത്രി ഉണ്ടായിരുന്നു’; ശ്രദ്ധേയമായി യൂദാസിന്റെ ളോഹ

പ്രശസ്ത സിനിമാതാരം ഷാജു ശ്രീധറിനെ നായകനാക്കി ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന് സംവിധാനം ചെയ്ത ത്രില്ലര്‍ ഹ്രസ്വചിത്രം യൂദാസിന്റെ ളോഹ റിലീസ് ചെയ്തു.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ വന്‍ ജനപ്രീതി നേടിയിരുന്നു. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ മികച്ച ഹ്രസ്വചിത്രങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന മികച്ച ദൃശ്യാനുഭവം തന്നെയാണ് ‘യൂദാസിന്റെ ളോഹ’ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

‘ലോകചരിത്രത്തില്‍ ഇതിനുമുന്‍പും ഇതുപോലൊരു രാത്രി ഉണ്ടായിരുന്നു’ എന്ന ടാഗ്‌ലൈനോടുകൂടി എത്തിയ ചിത്രം പൂര്‍ണമായും ഒരുരാത്രിയില്‍ നടക്കുന്ന സംഭവത്തിലൂടെയാണ് കഥ പറഞ്ഞിരിക്കുന്നത്.

കേരളത്തിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ളതുമായ വേറിട്ട ഒരു വിഷയം കാണുന്ന പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News