കോണ്‍ഗ്രസ് നേതാവ് രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ബിജെപിയില്‍ ചേര്‍ന്നു.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. പ്രമീള ദേവി, മലങ്കര സഭാംഗം ഇ തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരാണ് ഔദ്യോഗിമായി ബിജെപിയില്‍ അംഗത്വമെടുത്തത്.

കെപിസിസി നിര്‍വ്വാഹക സമിതി അംഗമായ ജി.രാമന്‍ നായര്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപി നിലയ്ക്കലില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തതത് രാമന്‍നായരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News