യുഎസില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: യുഎസിലെ കലിഫോർണിയയിൽ ട്രെക്കിങ്ങിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച യുവ ദമ്പതികൾ കാൽവഴുതി കൊക്കയിൽ വീണു മരിച്ചു.

തലശേരി കതിരൂർ ഭാവുകത്തിൽ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് മരിച്ചത്. കതിരൂർ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ.എം.വി.വിശ്വനാഥ്, ഡോ.സി.സുഹാസിനി ദമ്പതികളുടെ മകനാണ് വിഷ്ണു. കോട്ടയം തിരുനക്കര വാണിശ്രീയിൽ എസ്.ആർ.മൂർത്തി – ചിത്ര ദമ്പതികളുടെ മകളാണു മീനാക്ഷി.

കഴിഞ്ഞ ചൊവ്വാഴ്ച യോസാമിറ്റി നാഷനൽ പാർക്കിലെ ട്രെക്കിങ്ങിനിടെയാണ് അപകടം. 3000 അടി ഉയരത്തിൽ നിന്നാണ് ഇരുവരും വീണത്.

ഇന്നലെ പുലർച്ചെ യുഎസിലെ ഇന്ത്യൻ കോൺസുലറ്റ് അധികൃതരാണു വിവരം ബന്ധുക്കളെ അറിയിച്ചത്. ട്രെക്കിങ്ങിനിടെ മലമുകളിൽ നിന്നു സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പിന്നോട്ടു വീഴുകയായിരുന്നെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നു. പോക്കറ്റിൽ നിന്നു ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ നിന്നാണു മരിച്ചവർ ഇന്ത്യാക്കാരാണെന്നു തിരിച്ചറിഞ്ഞത്.

വിഷ്ണു കലിഫോർണയിലെ സിഡ്‌കോ സോഫ്റ്റ്‌വെയർ കമ്പനി എൻജിനീയറാണ്. മീനാക്ഷിയും ഐടി കമ്പനി ജീവനക്കാരിയാണ്.

ഒരു വർഷം മുൻപാണ് ഇരുവരും നാട്ടിൽ വന്നു പോയത്. വിഷ്ണുവിന്റെ സഹോദരൻ: ജിഷ്ണു (മെൽബൺ). മീനാക്ഷിയുടെ സഹോദരി: മഞ്ജു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News