ജൂതപ്പള്ളിയില്‍ വെടിവെയ്പ്പ്; അമേരിക്കയില്‍ എട്ട് മരണം; പരിക്കേറ്റവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും

പെന്‍സില്‍വാനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ അക്രമി പോലീസിനുമുന്നില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

പിറ്റ്സ്ബര്‍ഗ് നഗരത്തിലുള്ള ജൂതപ്പള്ളിയില്‍ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും വിവരങ്ങള്‍ പുറത്തുവരുന്നു.

പരിക്കേറ്റവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel