റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാനുള്ള മോഡിയുടെ ക്ഷണം ട്രംപ് നിരസിച്ചു

2019 ലെ റിപ്പബ്‌ളിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാനുള്ള ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിരസിച്ചു.

കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം ഇക്കാര്യം അറിയിച്ചു. റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡ്രംപ് ക്ഷണം നിരസിച്ചതെന്നാണ് സൂചന.

2015ലെ റിപ്പബ്‌ളിക് ദിനാഘോഷത്തിന് മുഖ്യാതിഥിയായി അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ എത്തിയതിന് സമാനമായിട്ടൊരു നീക്കമായിരുന്നു ഡോണാള്‍ഡ് ട്രംപിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചത്.

2019ലെ ചടങ്ങില്‍ മുഖ്യാതിഥിയാകാന്‍ ട്രംപിനെ ക്ഷണിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യ കത്തയച്ചു. ക്ഷണം ലഭിച്ചുവെന്ന് അമേരിക്ക ഔദ്യോഗികമായി സ്ഥീതീകരിച്ചെങ്കിലും ഇന്ത്യാ-അമേരിക്ക വിദേശ മന്ത്രിമാരുടെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമെ അന്തിമ തീരുമാനം എടുക്കു എന്ന് വ്യക്തമക്കിയിരുന്നു.

കഴിഞ്ഞ ദിവസം സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് അയച്ച കത്തില്‍ ക്ഷണം നിരസിക്കുന്നതായി അമേരിക്ക ഔദ്യോഗികമായി അറിയിച്ചു.

ഇതിനിടയില്‍ അമേരിക്കന്‍ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്നും എസ് 400 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടു.

ഇത്തരം നീക്കങ്ങള്‍ നടത്തുന്ന രാജ്യങ്ങളെ ഉപരോധിക്കുമെന്ന ഭീഷണി അമേരിക്ക മുഴക്കിയെങ്കിലും റഷ്യല്‍ പ്രസിഡന്റ് ഇന്ത്യയിലെത്തി കരാര്‍ പ്രാമ്പല്യത്തിലാക്കി.

കൂടാതെ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനവും അമേരിക്കയുടെ എതിര്‍പ്പിന് ഇടയാക്കി.

ഇതാണ് റിപ്പബ്‌ളിക് ദിനപരേഡില്‍ പങ്കെടുക്കാനുള്ള ക്ഷണം ഡോണാള്‍ഡ് ട്രംപ് നിരസിക്കാന്‍ കാരണമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here