ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തില്‍ വിജയ് സേതുപതിയുടെ നൃത്തം; സൂപ്പര്‍ ഡീലക്സിന്‍റെ വിശേഷങ്ങള്‍

വിജയ്‌സേതുപതി ട്രാന്‍സ്‌ജെന്‍ഡറായെത്തുന്ന ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയുടെ ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്.

സാരിയുടുത്ത് ട്രാന്‍സ് ജെന്‍ഡര്‍ വേഷത്തില്‍ നില്‍ക്കുന്ന വിജയ് സേതുപതി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ശില്‍പ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്‌ളേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാര സാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്.

യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്.

സത്യരാജ് നടരാജന്‍ എഡിറ്റ് ചെയ്യുന്ന ഈ ചിത്രം അടുത്ത വര്‍ഷം തീയേറ്ററുകളില്‍ എത്തും. സീതാകത്തി എന്ന ചിത്രമാണ് വിജയ് സേതുപതിയുടെ അടുത്ത റിലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here