അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ. ശബരിമലയിലെ അക്രമങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കരം ആരുടേതാണന്ന് അമിത് ഷായുടെ പ്രസംഗത്തിലൂടെ വ്യക്തമായി. ഇത്തരം സമീപനങ്ങളാണ് സ്വാമി സന്ദീപാന്ദന ഗിരിയുടെ ആശ്രമം ആക്രമിക്കാന്‍ പ്രേരണയേകുന്നതെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വിമര്‍ശിച്ചു.
ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ ചലഞ്ച് ചെയ്യുന്ന അമിത് ഷായുടെ പ്രസംഗത്തിലൂടെ ശബരിമലയിലെ അക്രമങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കരം ആരുടേതാണന്ന് വ്യക്തമായി.
ആര്‍.എസ്.എസിന്റേയും ബിജെപിയുടേയും സ്ത്രീ വിരുദ്ധ പുറത്ത് വന്നു.സുപ്രീംകോടതിയോടും ഭരണഘടനയോടും ഉള്ള ആദരവില്ലായ്മ അമിത് ഷാ നിര്‍ലജ്ഞം തുറന്ന് പ്രകടിപ്പിച്ചുവെന്നും പോളിറ്റ്ബ്യൂറോ ചൂണ്ടികാട്ടി. ഇത്തരം സമീപനങ്ങളാണ് സ്വാമീ സദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിക്കാന്‍ പ്രചോദനമേകുന്നത്.
അമിത് ഷായുടെ ആഹ്വാനത്തെ കേരള ജനത തള്ളി കളയുമെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അതേ സമയം ശബരി മല സ്ത്രീപ്രവേശന വിധി നടപ്പിലാക്കാനും, അക്രമം ഇല്ലാതാക്കാനും കേരള സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ക്ക് സിപിഐഎം പിന്തുണ പ്രഖ്യാപിച്ചു.

Get real time update about this post categories directly on your device, subscribe now.