“അമിത് ഷാ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും,  മോശം രാഷ്ട്രീയ പ്രവര്‍ത്തകന്‍; തിരഞ്ഞെടുപ്പിലെ വിജയത്തിനായി അയാള്‍ എന്തും ചെയ്യും”; രൂക്ഷ വിമര്‍ഷനവുമായി രാമ ചന്ദ്ര ഗുഹ

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും,  മോശം രാഷ്ടീയ പ്രവര്‍ത്തകനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്ന്  ചരിത്രകാരനും എ‍ഴുത്തുകാരനുമായ  രാമ ചന്ദ്ര ഗുഹ.  തിരഞ്ഞെടുപ്പില്‍  വിജയിക്കാന്‍ അമിത് ഷാ എന്തും ചെയ്യും.

വിഭജനമാണ് അമിത്ഷാ യുടെ രാഷ്ട്രീയം. ഏതു വിധേനെയും രാഷ്ട്രീയ പാര്‍ട്ടികളെ വിഭജിച്ച്, തിരഞ്ഞെടുപ്പില്‍ വിജയം കണ്ടെത്തുക.അതിനുവേണ്ടി ആക്രമങ്ങളുണ്ടാക്കാനും  ഷാ മടിക്കില്ലെന്നും ഗുഹ ട്വിറ്ററില്‍ കുറിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്,  ആക്രമണങ്ങള്‍ അ‍ഴിച്ചു വിടാന്‍ നേരത്തെ, ബിജെപി സംഘപരിവാര്‍ സഘടനകള്‍ ശ്രമിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ സംയോജിതമായ ഇടപെടല്‍ കൊണ്ടാണ് നിര്‍ണായക ഘട്ടത്തില്‍ ആക്രമണങ്ങള്‍ ഒ‍ഴിവായത്. അതിനിടെ ക‍ഴിഞ്ഞ ദിവസം  കേരളത്തിലെത്തിയ, അമിത് ഷാ പ്രകോപനകരമായ പ്രസംവും നടത്തിയിരുന്നു.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടുമെന്നായിരുന്നു അന്ന് അമിത് ഷാ ഭീഷണി മുഴക്കിയത്. ഇതിനെതിരെ ശക്തമായമായ പ്രതിഷേധമാണ് ദേശീയ തലത്തിലും ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here