ഭീഷണി കേരള സര്‍ക്കാറിനോട് വേണ്ട”; സര്‍ക്കാറിനെ താ‍ഴെയിടാന്‍ അമിത് ഷായുടെ  ഈ തടി പോരാ;അതൊക്കെ ഗുജറാത്തില്‍ പോയി പറഞ്ഞാല്‍ മതി; ശബരിമലയില്‍  ഇപ്പോള്‍ അറസ്റ്റ് ചെയ്തത് ക്രിമിനലുകളെയെന്നും” മുഖ്യമന്ത്രി പിണറായി

പാലക്കാട് : കേരളത്തെ പിന്നോട്ട് നയി്ക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും ശബരിമലയില്‍ സുപ്രീം  കോടതി വിധിയാണ് നടപ്പാക്കുന്നതെന്നും   മുഖ്യമന്ത്രി പിണറായി.  വിശ്വാസത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണം.

കോടതിവിധി മറികടന്ന് ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പിണറായി വ്യക്തമാക്കി. വാക്കിന് സ്ഥിരതയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ടാണ് പുന:പരിശോധനാ ഹര്‍ജിയുമായി പോകാത്തതെന്നു പിണറായി പറഞ്ഞു.

വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ദര്‍ശനം നടത്താന്‍ കഴിയണമെന്നും അതിനായി ശബരിമല തീര്‍ത്ഥാടനം ശാസ്ത്രീയമാക്കുകയും ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രമാക്കുമെന്നും പിണറായി വ്യക്തമാക്കി.

പിണറായിയുടെ വാക്കുകള്‍

“എല്‍ ഡി എഫ് സര്‍ക്കാര്‍ വി‍ശ്വാസങ്ങള്‍ക്ക് എതിരല്ല. സര്‍ക്കാര്‍ നടപടി ശബരിമലയെ സംരക്ഷിക്കാനാണ്. ക്ഷേത്ര പ്രവേശന വിളംബരമുണ്ടായപ്പോള്‍ തനിക്കും പോകാമോയെന്ന് ശങ്കിച്ചവരുണ്ടായിരുന്നു കേരളത്തില്‍.  നാടിനെ പിറകോട്ടടിക്കാന്‍ ശ്രമമാണ് നടക്കുന്നത്.  ശബരിമലയില്‍  ഇപ്പോള്‍ അറസ്റ്റ് ചെയ്തത് ക്രിമിനലുകളെയാണ്.

സംഘപരിവാര്‍  ക്രിമിനലുകളെ പ്രത്യേകം റിക്രുട്ട് ചെയ്ത് ശബരിമലയിലേക്ക് ഇറക്കി.  എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും പൂജ നടത്താന്‍ അവകാശമുണ്ട്. അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ച സംസ്ഥാനമാണ് കേരളം. പ്രസാദം കൈയില്‍ തട്ടാതെ ഇട്ടുകൊടുക്കുന്നത് തൊട്ടുകൂടായ്മയുടെ ബാക്കിയാണ്” .

വിശ്വാസത്തിന്റെ കാര്യത്തില്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണം. കോടതിവിധി മറികടന്ന് ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല. വാക്കിന് സ്ഥിരതയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. 

അതുകൊണ്ടാണ് പുന:പരിശോധനാ ഹര്‍ജിയുമായി പോകാത്തത്.  വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ദര്‍ശനം നടത്താന്‍ കഴിയണമെന്നും അതിനായി ശബരിമല തീര്‍ത്ഥാടനം ശാസ്ത്രീയമാക്കുകയും ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രമാക്കും”

എല്‍ഡിഎഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല.വിശ്വാസികള്‍ക്ക് സംരക്ഷണവും
സുരക്ഷയും ഒരുക്കും. അക്രമികളെ വിശ്വാസിയും അവിശ്വാസിയും ആയി വേര്‍തിരിക്കാനാവില്ല. സംഘപരിവാറുകാര്‍ ക്രിമിനലുകളെ പ്രത്യേകമായി റിക്രൂട്ട് ചെയ്ത് ശബരിമലയിലിറക്കി.

സംഘപരിവാറുകാര്‍ക്ക് അഴിഞ്ഞാടാന്‍ ഉള്ള സ്ഥലമല്ല ശബരിമല. അമിത്ഷായുടെ വാക്ക് കേട്ട് ശബരിമലയില്‍ കളിച്ച് കളയാമെന്ന് ആരും കരുതേണ്ട.  അങ്ങനെ ആരെങ്കിലും കളിക്കുന്നുണ്ടെങ്കില്‍ അത് മോശമാകുമെന്നേ പറയാനുള്ളൂ.

വിശ്വാസികളെയല്ല, അക്രമികളെയാണ് ശബരിമലയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ നടപടി ശബരിമലയുടെ പവിത്രത സംരക്ഷിക്കാനാണ്”.

അമിത് ഷായ്ക്ക് മറുപടി

“കേരളത്തില്‍ വരുമ്പോള്‍ അമിത്ഷായ്ക്ക് മതിഭ്രമം ഉണ്ടാകാറുണ്ട്. എന്താണ് പറയേണ്ടതെന്ന്
പിടികിട്ടാറില്ല. ഇങ്ങനെ അമിത്ഷായെ കുറേ തവണ വന്നാല്‍ ഞങ്ങളുടെ പണി കുറഞ്ഞ്കിട്ടും.

കേരള സര്‍ക്കാര്‍ നിങ്ങള്‍ക്ക് ഇഷ്ടം പോലെ കയ്യാളാനുള്ളതല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ താ‍ഴെയിറക്കാമെന്ന് അമിത് ഷാ കരുതുന്നുണ്ടെങ്കില്‍  അതു വേണ്ട.

സര്‍ക്കാരിനെ തള്ളി താഴെയിടുമെന്നത് ഗുജറാത്തില്‍ പോയി പറഞ്ഞാല്‍ മതി. നിങ്ങള്‍ക്ക് ഇഷ്ടംപോലെ കൈയാളാനുള്ള സ്ഥാലമല്ല സംസ്ഥാനത്തെ സര്‍ക്കാര്‍. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരോട്പോയി പറഞ്ഞാല്‍ മതി.

സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള ശക്തി അമിത് ഷായുടെ കൈകള്‍ക്കില്ല. അമിത് ഷാ പറയുന്നതുപോലെ സുപ്രീംകോടതി  വിധി പറയണമെന്നാണോ ?”ഭീഷണി സര്‍ക്കാരിനോട് വേണ്ടെന്നും അമിത് ഷായുടെ വാക്കും കേട്ട് ആര്‍ എസ് എസ്സ്കാര്‍ കളിക്കാന്‍ വരണ്ടെന്നും പിണറായി പറഞ്ഞു”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here