“ഭീഷണി കേരളസര്‍ക്കാറിനോട് വേണ്ട”; അതൊക്കെ ഗുജറാത്തില്‍ പോയി പറഞ്ഞാല്‍ മതി”; അമിത് ഷായ്ക്ക് കനത്ത മറുപടി നല്‍കി പിണറായി

കേരള സര്‍ക്കാറിനെ താ‍ഴയിറക്കുമെന്ന് പറഞ്ഞ അമിത് ഷായ്ക്ക് കനത്ത മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി.നങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ താ‍ഴെയിറക്കാമെന്ന് അമിത് ഷാ കരുതുന്നുണ്ടെങ്കില്‍  അതിനുള്ള ശക്തി അമിത് ഷായുടെ കൈകള്‍ക്കില്ലെന്നും പിണറായി പറഞ്ഞു.

“കേരള സര്‍ക്കാര്‍ നിങ്ങള്‍ക്ക് ഇഷ്ടം പോലെ കയ്യാളാനുള്ളതല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ താ‍ഴെയിറക്കാമെന്ന് അമിത് ഷാ കരുതുന്നുണ്ടെങ്കില്‍  അതു വേണ്ട.

സര്‍ക്കാരിനെ തള്ളി താഴെയിടുമെന്നത് ഗുജറാത്തില്‍ പോയി പറഞ്ഞാല്‍ മതി. നിങ്ങള്‍ക്ക് ഇഷ്ടംപോലെ കൈയാളാനുള്ള സ്ഥാലമല്ല സംസ്ഥാനത്തെ സര്‍ക്കാര്‍. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരോട്പോയി പറഞ്ഞാല്‍ മതി.

സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള ശക്തി അമിത് ഷായുടെ കൈകള്‍ക്കില്ല. അമിത് ഷാ പറയുന്നതുപോലെ സുപ്രീംകോടതി  വിധി പറയണമെന്നാണോ ?”ഭീഷണി സര്‍ക്കാരിനോട് വേണ്ടെന്നും അമിത് ഷായുടെ വാക്കും കേട്ട് ആര്‍ എസ് എസ്സ്കാര്‍ കളിക്കാന്‍ വരണ്ടെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News