“രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗമല്ല”; രാഹുലിനെ തള്ളി ശബരിമല താഴമൺ കുടുംബാംഗം

രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബാംഗമല്ല. രാഹുലിനെ തള്ളി ശബരിമല താഴമൺ കുടുംബാംഗം.
രാഹുലിന്റെ അമ്മയാണ് താഴമൺ കുടുംബം. തന്ത്രിസമൂഹംവിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ചുനില്കും വിശ്വാസത്തിൻ്റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കുകയല്ല വേണ്ടത്.

വിശ്വാസത്തേയുംഅനുഷ്ഠാനങ്ങളേയും സംരക്ഷിക്കാനുളള ബാധൃതയിൽ നിന്നും താഴമൺ കുടുംബവും തന്ത്രിമാരുംഒഴിഞ്ഞു മാറില്ല. രാഹുൽ ഈശ്വറിൻ്റേതായിവരുന്നവാർത്തകളും സമീപനങ്ങളുംതന്ത്രികുടുംബത്തിൻ്റെനിലപാടാണെന്ന്ധാരണ പരന്നിട്ടുണ്ട്.

വിധിപ്രകാരം രാഹുൽ ഈശ്വറിന് ആചാര അനുഷ്ഠാനകാരൃങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരുബന്ധവുമില്ല പിൻതുടർച്ചാവകാശവുമില്ല. അത്തരംഅഭിപ്രായങ്ങളോടുംനടപടികളോടും ഞങ്ങൾക്ക് യോജിപ്പുമില്ല.

ദേവസ്വംബോർഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം ഇതുവരെയുംപ്രവർത്തിച്ചിട്ടുളളത്. തുടർന്നും അങ്ങനെതന്നെയായിരിക്കും. സർക്കാരുമായോ ദേവസ്വംബോർഡുമായോ ഒരുതരത്തിലുമുളള വിയോജിപ്പും ഇല്ല. ഭക്തജനങ്ങളുടെഐശ്വരൃമാണ് ഞങ്ങളുടെ ലക്ഷൃം.

സമാധാനത്തിൻ്റേയുംഭക്തിയുടേയുംസ്ഥാനമായിനിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാൻ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിക്കാൻ എല്ലവരുംസഹകരിക്കുകയും സഹായിക്കുകയുംആണ് വേണ്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News