ശബരിമല: പുന പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന്

ശബരിമല വിധി ചോദ്യം ചെയ്തുള്ള പുഃനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. ഇന്നും ചില പുനഃ പരിശോധന ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടേക്കും. ഇതേവരെയായി ശബരിമലയെ ചോദ്യം ചെയ്ത് 33 പുഃനപരിശോധനാ ഹര്‍ജികളും 6 റിട്ട് പെറ്റീഷനുകളും കോടതിയില്‍ എത്തി.

നവംബര്‍ 13 വൈകുന്നേരം 3 മണിക്കാണ് പുഃനപരിശോധനാ ഹര്‍ജികളും റിട്ട് പെറ്റീഷനുകളും സുപ്രീംകോടതി പരിഗണിക്കുക. ശബരിമലയില്‍ യുവതി പ്രവേശനത്തിനുള്ള നിയന്ത്രണം നീക്കി കൊണ്ട് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ച് ഇന്നലെ ഒരു മാസം പൂര്‍ത്തിയായി.

എന്നാല്‍ ഇന്നലെ കോടതി അവധി ആയതിനാല്‍ ഇന്ന് കൂടി റിവ്യൂ പെറ്റീഷനുകള്‍ ഫയല്‍ ചെയ്യാം. ഇന്നും ചില പുനഃ പരിശോധന ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ചയോടെ സുപ്രീം കോടതി റെജിസ്‌ട്രെറിയില്‍ 33 പുഃനപരിശോധനാ ഹര്‍ജികളും 6 റിട്ട് പെറ്റീഷനുകളും കോടതിയില്‍ എത്തി.

ആദ്യ പുനഃ പരിശോധന ഹര്‍ജി എന്‍എസ്എസും നിലവില്‍ അവസാന പുനഃ പരിശോധന ഹര്‍ജി തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടുമാണ് സമര്‍പ്പിച്ചത്. എന്നാല്‍ ആദ്യം സമര്‍പ്പിക്കപ്പെട്ട രണ്ട് പുഃനപരിശോധനാ ഹര്‍ജികള്‍ക്കും രണ്ട് റിട്ട് ഹര്‍ജികള്‍ക്കുമാണ് പെറ്റീഷന്‍ നമ്പര്‍ കോടതി രജിസ്ട്രി നല്‍കിയിരിക്കുന്നത്.

ഹര്‍ജികളില്‍ കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയ പിഴവുകള്‍ നീക്കി റീ ഫയലിംഗ് നടത്തുന്ന ഘട്ടത്തില്‍ ഈ കണക്കുകളില്‍ മാറ്റമുണ്ടായേക്കും. ഒരു ഭരണഘടന ബെഞ്ചിന്റെ വിധിക്ക് എതിരെ ഇത്ര അധികം പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്നത് സമീപകാല ചരിത്രത്തില്‍ ഇത് ആദ്യമാണ്. നവംബര്‍ 13 വൈകുന്നേരം 3 മണിക്കാണ് പുഃനപരിശോധനാ ഹര്‍ജികളും റിട്ട് പെറ്റീഷനുകളും സുപ്രീംകോടതി പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here