കേരളത്തിലെ നാലു സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനാനുമതി; സുപ്രീം കോടതി വിധി ഇന്ന്

കേരളത്തിലെ നാല് സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപീംകോടതി വിധി ഇന്ന്. ഈ കോളേജുകളിലെ പ്രവേശന നടപടി സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക

അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട ഡിഎം വയനാട്,പികെ ദാസ് പാലക്കാട്,അല്‍ അസര്‍ തൊടുപുഴ, എസ് ആര്‍ വര്‍ക്കല എന്നീ നാല് മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയിരുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. കോളേജുകള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും പ്രവേശന മേല്‍നോട്ട സമിതിയുടെ അനുമതി ഇല്ലാതെയാണ് കോളേജുകള്‍ പ്രവേശനം നടത്തിയതെന്നുമുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ ശരിവച്ച് ഈ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശന നടപടി സുപ്രീംകോടതി സ്‌പെ്തംബര്‍ 5ന് സ്‌റ്റേ ചെയ്തിരുന്നു.

പോരായ്മകള്‍ പരിഹരിച്ചെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്മെന്റുകള്‍ക്ക് കോടതി പിന്നീട് നിര്‍ദേശം നല്‍കിയിരുന്നു. അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകേണ്ടി വരുമെന്ന് പ്രവേശനനടപടി സ്റ്റേ ചെയ്തുകൊണ്ട് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News