ശബരിമല പ്രവേശനം: മഞ്ജുവിന് വീണ്ടും സംഘപരിവാർ ഭീഷണി

ശബരിമല ദര്‍ശനത്തിന് പോയ കൊല്ലം സ്വദേശി മഞ്ജുവിന് വീണ്ടും സംഘപരിവാർ ഭീഷണി. പൊലീസിന്‍റെ സുരക്ഷ പിൻവലിച്ചതിന് ശേഷം ഫോണിലൂടെയും നേരിട്ടും ഭീഷണി ഉണ്ടായെന്ന് മഞ്ജു പറഞ്ഞു. കേസുകള്‍ ഉള്ളത് കാരണമാണ് പമ്പയില്‍ ഇക്കഴിഞ്ഞ ഇരുപതാം തീയതി എത്തിയ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജുവിനെ പൊലീസ് തിരിച്ചയച്ചത്.

മഞ്ജു പമ്പയിലത്തിയപ്പോള്‍ തന്നെ ചാത്തന്നൂരിലെ വീട് ഒരു സംഘം അടിച്ച് തകര്‍ത്തു. മൂന്ന് ദിവസം പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. കണ്ടാലറിയാവുന്ന അൻപത് പേര്‍ക്കെതിരെയാണ് മഞ്ജുവിന്‍റെ വീട് ആക്രമണത്തിന് കേസെടുത്തത്.

പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും പൊലീസ് അറിയിച്ചു. വരുന്ന മണ്ഡലകാലത്ത് ശബരിമലയിലേക്ക് പോകാനാണ് തീരുമാനമെന്നും മഞ്ജു വ്യക്തമാക്കുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് മഞ്ജു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News