എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ തകര്‍പ്പന്‍ ജയവുമായി ബാ‍ഴ്സ

എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ തകര്‍പ്പന്‍ ജയവുമായി ബാ‍ഴ്സ. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാ‍ഴ്സയുടെ ജയം. മെസിയില്ലാതെയിറങ്ങിയ ബാ‍ഴ്സയ്ക്കു വേണ്ടി സുവാരസ് ഹാട്രിക് നേടി.

ഒരു പതിറ്റാണ്ടിന് ശേഷം സൂപ്പര്‍ താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാത്ത എല്‍ ക്ലാസിക്കോയ്ക്കാണ് ആരാധകര്‍ സാക്ഷിയായത്. ഇരുവരുടെയും അഭാവം അറിയാഞ്ഞ കളിയില്‍ റയല്‍മാഡ്രിഡിനെതിരെ തകര്‍പ്പന്‍ ജയമാണ് ബാ‍ഴ്സലോണ സ്വന്തമാക്കിയത്.

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബാ‍ഴ്സയുടെ ജയം. കളിയുടെ തുടക്കത്തില്‍ തന്നെ ജയത്തിനപ്പുറം ഒന്നിമില്ലെന്ന നിലപാട് ബാ‍ഴ്സ വ്യക്തമാക്കി. 11ാം മിനിട്ടില്‍ ഫിലിപ്പീനോ കുട്ടീഞ്ഞോ ബാ‍ഴ്സയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. മെസിയുടെ അഭാവത്തില്‍ ആക്രമണത്തിന്‍റെ ചജുക്കാന്‍ പിടിച്ച ലൂയിസ് സുവാരസിന്‍റെ ഹാട്രിക് മികവിലാണ് റയലിനെതിരെ ബാ‍ഴ്സ തകര്‍പ്പന്‍ ജയം

സ്വന്തമാക്കിയത്. 30ാം മിനിട്ടില്‍ ലഭിച്ച പെനാള്‍ട്ടി അനായാസം ഗോളാക്കിമാറ്റിയ സുവാരസ് 75ാം മിനിട്ടിലും, 83ാം മിനിട്ടിലും ഗോളുകള്‍ നേടി.

റയലിന്‍റെ പ്രതിരോധത്തിലെ പി‍ഴവുകള്‍ മുതലെടുത്ത് തന്ത്രങ്ങള്‍ മെനഞ്ഞ ബാ്‍ഴ്സയ്ക്ക് വേണ്ടി 87ാം മിനിട്ടില്‍ വിദാല്‍ അഞ്ചാം ഗോള്‍ നേടി ജയം പൂര്‍ത്തിയാക്കി. റയലിന് വേണ്ടി മാ‍ഴ്സെലോ 50ാംമിനിട്ടില്‍ ആശ്വാസഗോള്‍ കണ്ടെത്തിയെങ്കിലും റൊണാള്‍ഡോയുടെ അഭാവം ടീമിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News