വീണ്ടും ദുരന്തം; 188 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്നു വീണു

188 യാത്രക്കാരുമായി പറന്ന ഇന്തോനേഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്നു പുറപ്പെട്ട ലയണ്‍ എയര്‍ ബോയിങ് 737 ഇന്തോനേഷ്യന്‍ വിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തില്‍ 188 യാത്രക്കാര്‍ ഉള്ളതായി റിപ്പോര്‍ട്ട്.

വിമാനം തകർന്നായി ഇന്തൊനീഷ്യയുടെ രക്ഷാപ്രവർത്തക ഏജൻസി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ജാവയ്ക്ക് സമീപം കടലില്‍ വിപുലമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News