ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം: വിദ്യാര്‍ത്ഥികള്‍ക്കായി 2000 ടിക്കറ്റുകൾ കൂടി

ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിന് വിദ്യാര്‍ത്ഥിക്കായി 2000 സീറ്റുകള്‍കൂടി കെ.സി.എ നീക്കിവച്ചു. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന് ക്ഷാമം നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം. അപ്പര്‍ ടിയറിലെ ടിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.

500രൂപയാണ് വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്‍റെ നിരക്ക്. ഈസ്റ്റ് ബ്ലോക്കിലെ അപ്പർ ടയർ എഫിലാണ് വിദ്യാർത്ഥികൾക്കായി കൂടുതൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്.
പേ ടിഎം, ഇന്‍സൈഡര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് പുറമെ , സംസ്ഥാനത്തെ 2700 അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. പണം നല്‍കിയാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കും.

ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനിലൂടെ മാത്രമേ ഉള്ളൂവെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ടിക്കറ്റുകള്‍ കൗണ്ടര്‍ വഴി വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല.

www.paytm.com, www.insider.in എന്നീ വെബ്ബ് സൈറ്റുകള്‍ വഴി മാത്രമേ ടിക്കറ്റ് വില്‍പ്പനയുള്ളൂ. ഈ സൈറ്റുകളിലേക്കുള്ള ലിങ്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൈറ്റില്‍ ലഭ്യമാണ്. 1000 (അപ്പര്‍ ടിയര്‍), 2000( ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്പെഷ്യല്‍ ചെയര്‍) എിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

ടിക്കറ്റുകള്‍ പേടിഎം വഴിയും insider.in വഴിയും (www.paytm.com, www.insider.in) മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ടിക്കറ്റുകളോ, പ്രിന്‍റ് ഒൗട്ടുകൾ ഉപയോഗിക്കാം. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിന് പുറമെ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.

ഒരാള്‍ക്ക് ഒരു യൂസര്‍ഐഡിയില്‍ നിന്നും പരമാവധി 6 ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു ഐഡിയില്‍ നിന്നും ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. രാവിലെ 10.30 മുതലാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം തുടങ്ങുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News