കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ സാക്ഷികൾക്ക് സംരക്ഷണം നൽകണം; പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കത്തോലിക്ക വെെദികന്‍ ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിലെ സാക്ഷികൾക്ക്
സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട്, സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസിലെ മുഖ്യസാക്ഷികളിലൊരാൾ ജലന്തറിൽ മരിച്ച സാഹചര്യത്തിലാണ് മറ്റ് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത് .

മുഖ്യ സാക്ഷിയുടെ മരണത്തിൽ ദുരുഹത യുണ്ടെന്നും കൊലപാതകമാണെന്ന് ആരോപണമുണ്ടന്നും ഹർജിയിൽ
പറയുന്നു. പ്രധാന സാക്ഷിയുടെ മരണം മറ്റ് സാക്ഷികളിലും മരണഭയത്തിന്കാരണമായിട്ടുണ്ട് . തന്റെ ജീവൻ അപകടത്തിലാണന്ന് മരിച്ച സാക്ഷി തന്നെ പലരോടും പറഞ്ഞിട്ടുണ്ട്.

സാക്ഷികളെ സ്വാധിനിക്കുകയോ ഭീഷണിപ്പെടുത്തുകയാ ചെയ്യരുതെന്ന വ്യവസ്ഥയിലാണ്ബിഷപ്പിന് ജാമ്യം
അനുവദിച്ചത്ബിഷപ്പ് ഫ്രാങ്കോയെ മറ്റ് ബിഷപ്പുമാർ ജയിലിൽ സന്ദർശിച്ചത് തന്നെ
മറ്റ് സാക്ഷികളെ സ്വാധീക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചുണ്ടുന്നത് .

മതിയായ സംരക്ഷണമില്ലങ്കിൽ ജീവഹാനി ഉണ്ടാവുമെന്ന ഭയം മറ്റ് സാക്ഷികൾക്കും
ഉണ്ടന്ന് ഹർജിയിൽ പറയുന്നു. .മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ്ഹർജിക്കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here