നാല് സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്കുള്ള പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി

കേരളത്തിലെ നാല് സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ ഈ വര്‍ഷം 550 സീറ്റുകളില്‍ നടത്തിയ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. ഡിഎം വയനാട്,പികെ ദാസ് പാലക്കാട്,അല്‍ അസര്‍ തൊടുപുഴ, എസ് ആര്‍ വര്‍ക്കല എന്നീ നാല് മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി.

കോളേജുകള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പ്രകാരം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഡിഎം വയനാട്,പികെ ദാസ് പാലക്കാട്,അല്‍ അസര്‍ തൊടുപുഴ, എസ് ആര്‍ വര്‍ക്കല എന്നീ നാല് മെഡിക്കല്‍ കോളേജുകള്‍ ഈ വര്‍ഷം അനധികൃതമായി നടത്തിയ 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ പേരില്‍ അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ച മാനേജ്‌മെന്റുകള്‍ക്ക് കോടതി കനത്ത തിരിച്ചടി നല്‍കി.

വിധിയോടെ 550 സീറ്റുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകും. കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പ്രകാരം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി.

നാല് മെഡിക്കല്‍ കോളേജുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. നിലവില്‍ ഈ കോളേജുകളില്‍ ഇപ്പോള്‍ മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്, സീറ്റുകളില്‍ പ്രവേശനം നടത്തിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ പ്രവേശനം റദ്ദാക്കരുത്. കോളേജുകളുടെ വാദം ഇതായിരുന്നു.

ഈ വാദം കോടതി അംഗീകരിച്ചില്ല. അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകണം എന്നായിരുന്നു 550 സീറ്റുകളിലെ പ്രവേശനം സ്‌റ്റേ ചെയ്ത് സെപ്തംബര്‍ 5ന് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും സര്‍വത്ര അഴിമതിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മറ്റൊരു ഹര്‍ജി പരിഗണിക്കവെ മുന്‍പ് നിരീക്ഷിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന അഴിമതികളോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുന്നതാണ് വിഷയവുമായി ബന്ധപ്പെട്ടുള്ള സമീപകാല സുപ്രീംകോടതിവിധികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here