ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടത്; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടിജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നും ടിജി മോഹന്‍ദാസിന്‍റെ ഹര്‍ജി മതേതരകേരളത്തെ തകര്‍ക്കാനുള്ളതാണെന്നും കോടതി വ്യക്തമാക്കി.

ഇരുമുടിക്കെട്ടില്ലാതെയും മല കയറാം പതിനെട്ടാം പടി കയറുന്നവര്‍ക്ക് മാത്രം ഇരുമുടിക്കെട്ട് നിര്‍ബന്ധമുള്ളുവെന്നും കോടതി നിരീക്ഷിച്ചു.

ശബരിമല എല്ലാവരുടേതുമാണെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News