സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണം; പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത നീക്കവുമായി പോലീസ്

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത നീക്കവുമായി പോലീസ്.

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണ സംഭവങ്ങളോട് അനുബന്ധിച്ച് ഇന്നലെയും, മിനിഞ്ഞാന്നുമായി 25ലേറെ ആളുകളില്‍ നിന്ന് പോലീസ് മൊഴി രേഖപെടുത്തിയെങ്കിലും അക്രമികളിലേക്ക് എത്താന്‍ കഴിയുന്ന യാതെന്നും ലഭിക്കാത്തതിന്റെ നിരാശയിലാണ് അന്വേഷണ സംഘം.

കുണ്ടമണ്‍കടവിനും, സമീപപ്രദേശങ്ങളില്‍ നിന്നുമായി നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ സംബന്ധിച്ചുളള യാതൊരു തുബും പോലീസിന് ലഭിച്ചിട്ടില്ല. ഇന്നലെയൊടെ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ഇന്നലെ അവധി ദിവസമായതിനാല്‍ കോള്‍ വിശാദാശങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കുണ്ടമണ്‍കടവിന് 10 കിലോ മീറ്റര്‍ ചുറ്റവളിലെ എല്ലാ മെബൈല്‍ ടവറുകളിലുടെയും രാത്രി 11 മണിക്ക് ശേഷവും, പുലര്‍ച്ചെ 7വരെയും കടന്ന് പോയ കോളുകള്‍ ആണ് സൈബര്‍സെല്‍ ശേഖരിക്കാന്‍ ഒരുങ്ങുന്നത്. വലിയ മനുഷ്യാധ്വാനം ഇതിനായി നീക്കിവെക്കാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം.

കണ്‍ടോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ദിന്‍രാജിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ആശ്രമത്തില്‍ നിന്ന് അടുത്തിടെ പിണങ്ങിപോയ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തെങ്കിലും കൃത്യത്തിന് പിന്നില്‍ ഇയാളാല്ലെന്നാണ് പോലീസ് കരുതുന്നത്.

ആശ്രമത്തെയും പ്രദേശത്തെയും പറ്റി കൃത്യമായ ധാരണയുളള ഒന്നിലേറെ പേര്‍ ചേര്‍ന്നോ അല്ലെങ്കില്‍ പ്രദേശവാസികളായ ആരുടെങ്കിലും പരോക്ഷ സഹായമോ ലഭിക്കാതെ ഈ കൃത്യം നിര്‍വഹിക്കാനാവില്ലെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പുഴയിലൂടെ തോണിലെത്തി കൃത്യം നിര്‍വഹിച്ച് മടങ്ങാനുളള സാധ്യതയും പോലീസ് തളളുന്നില്ല. ഏത് കുറ്റകൃത്യത്തിലും കുറ്റവാളിലേക്ക് എത്താനുളള അദൃശ്യമായ പഴുത് ഉണ്ടാവുമെന്ന വിശ്വസത്തിലാണ് പോലീസ് സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News