ഇന്തോനേഷ്യയിലെ ജാവ കടലിൽ പതിച്ച വിമാനത്തിന്റെ ക്യാപ്ടൻ ദില്ലി സ്വദേശി

ഇന്തോനേഷ്യയിലെ ജാവ കടലിൽ പതിച്ച വിമാനത്തിന്റെ ക്യാപ്ടൻ ദില്ലി സ്വദേശി ഭവ്യെ സുനേജയെന്ന മുപ്പത്തിയൊന്നുകാരന്‍. ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് 13 മിനിട്ടുകൾക്കകമാണ് വിമാനം തകർന്ന് വീണത്.

ദില്ലി മയൂർ വിഹാർ സ്വദേശിയായ സുനേജ 2011ലാണ് ഇന്തോനേഷ്യയിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവീസായ ലയൺ എയറിൽ ചേർന്നത്. ബോയിംഗ് 737 വിമാനങ്ങളായിരുന്നു സുനേജ പറത്തിവന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങി വരാനിരിക്കെയാണ് വിധി സുനേജയുടെ ജീവനെടുത്തത്.

സുനേജ പറത്തിയ വിമാനങ്ങൾക്ക് ഇതിന് മുമ്പ് ഒരിക്കല്‍പോലും ചെറിയൊുപകതടം പോലുമുണ്ടായിട്ടില്ല .  ഡൽഹിയിലേക്ക് തനിക്ക് ജോലി മാറ്റിത്തരണമെന്ന് സുനേജ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ലയൺ എയറിന്റെ പൈലറ്റുമാരിൽ ഭൂരിഭാഗം പേരും ഉത്തരേന്ത്യക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News