മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്; മഹാരാഷ്ട്ര ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ഭീമ കൊറേഗാവ് സംഭവുമായി ബന്ധപ്പെട്ട് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കാന്‍ ആകില്ലെന്ന മഹാരാഷ്ട്ര ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ.

മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പത്തു ദിവസത്തിനകം കേസില്‍ കുറ്റപത്രം ഫയല്‍ ചെയ്യാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.

അതേസമയം കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവലാഖയെ മോചിപ്പിച്ച ഡെല്‍ഹി ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

കേസിന്റെ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് കാട്ടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here