ശബരിമലയിലേക്ക്‌ ബിജെപി പ്രഖ്യാപിച്ച രഥയാത്ര കേരളത്തിലെ നിയമവാഴ്‌ച തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് എ വിജയരാഘവൻ

ശബരിമലയിലേക്ക്‌ ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന രഥയാത്ര കേരളത്തിലെ നിയമവാഴ്‌ച തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ.

ബാബറി മസ്‌ജിദ്‌ തകര്‍ക്കുന്നതിന്‌ മുന്നോടിയായി എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയിലെ ഭീകരത കേരളത്തിലും ആവര്‍ത്തിക്കാനാണ്‌ ബി.ജെ.പി ലക്ഷ്യമിടുന്നത്‌.

ഏത്‌ വിധേനയും സംസ്ഥാനത്ത്‌ കലാപം പടര്‍ത്തണമെന്നാണ്‌ അമിത്‌ഷായുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ കൊലവിളി ഇതിന്‌ തെളിവാണ്‌.

അമിത്‌ ഷായുടെ സാന്നിധ്യത്തിലാണ്‌ കാസര്‍ഗോഡ്‌ മുതല്‍ ശബരിമല വരെ രഥയാത്ര ബി.ജെ.പി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ജനാധിപത്യ വിരുദ്ധ മാര്‍ഗ്ഗത്തിലൂടെ സംസ്‌ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാന ആയുധമായാണ്‌ രഥയാത്രയെ കാണേണ്ടത്‌.

സംസ്‌ഥാനത്തെ കലാപത്തിലേക്ക്‌ തള്ളിവിടാനുള്ള രഥയാത്രാ നീക്കത്തില്‍ നിന്നും ബി.ജെ.പി പിന്തിരിയുകയാണ്‌ വേണ്ടതെന്നും വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel