‘റോക്കട്രി ദി നമ്പി എഫക്റ്റ്’; നമ്പി നാരായണന്‍റെ ജീവിതം സിനിമയാകുന്നു നായകനായി മാധവന്‍

നമ്പി നാരായണന്‍റെ ജീവിതം സിനിമയാകുന്നു. മാധവൻ നമ്പി നാരായണനായി വേഷമിടുന്ന ചിത്രത്തിന് റോക്കട്രി ദി നമ്പി എഫക്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

മാധവൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം 31 ന് ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കിയത്.

സിനിമയെക്കുറിച്ച് നമ്പി നാരായണന്‍റെ വാക്കുകൾ മാധവന്‍ എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന് ഈ സംഭവങ്ങളെക്കുറിച്ചെല്ലാം നല്ല അറിവുണ്ട്.

അദ്ദേഹം സിനിമയ്ക്കായി എനിക്കൊപ്പവും മലയാളം പതിപ്പിന്റെ സഹ എഴുത്തുകാരായ അരുണ്‍, പ്രജേഷ് സെന്‍ എന്നിവര്‍ക്കൊപ്പം ഒരുപാട് സമയം ചിലവിട്ടു.

മാധവന്‍ എന്റെ കഥ കേട്ടു. ആ സമയത്ത് ഞാന്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മാധവന്‍ വ്യാകുലപ്പെട്ടു.

അദ്ദേഹം എന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടു കഴിഞ്ഞുവെന്ന് അവസാനം എനിക്ക് മനസ്സിലായി. ഞാന്‍ സ്‌ക്രീനിലെ നമ്പി നാരായണന് വേണ്ടി കാത്തിരിക്കുകയാണ്.

ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് നമ്പി നാരായണന്‍ പുസ്തകത്തില്‍ പറയുന്നത്.

മാധവന് ആശംസകളുമായി ഉറ്റസുഹൃത്ത് സൂര്യയും എത്തി. ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻ സാധിക്കുകയാണെങ്കിൽ സന്തോഷമാകുമെന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. വിക്രം വേദയ്ക്ക് ശേഷം മാധവൻ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here