സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ നടപടി; കാക്കനാട്ടെ വിവാദ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

സിറൊ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ ആദായ നികുതി വകുപ്പിന്‍റെ നടപടി.എറണാകുളം അങ്കമാലി അതിരൂപത വിറ്റ കാക്കനാട്ടെ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.

ഇടനിലക്കാരന്‍ 10 കോടി രൂപ നികുതി വെട്ടിച്ചതായി കണ്ടെത്തി.ഇതെ തുടര്‍ന്ന് ഇയാളുടെ ഇടപാടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലാണ്ടായിരുന്ന കാക്കനാട്ടെ 64 സെന്‍റ് ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.

ഈ ഭൂമി ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസിനാണ് അതിരൂപത നേരത്തെ വിറ്റത്.ഇത് സാജു വര്‍ഗ്ഗീസ് വി കെ ഗ്രൂപ്പിന് മറിച്ചുവിറ്റിരുന്നു.

3.94 കോടി രൂപ ആധാരത്തില്‍ കാണിച്ച് 39 കോടി രൂപക്ക് ഇടപാട് നടത്തുകയും ചെയ്തതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

ഇതിലൂടെ 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തി.ഈ തുക സാജു വര്‍ഗ്ഗീസിനോട് പി‍ഴയായി ഒടുക്കാന്‍ നിര്‍ദേശിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സാജു വര്‍ഗ്ഗീസിന്‍റെ ആഡംബര വീടും സ്ഥലവും കണ്ടുകെട്ടിയിട്ടുണ്ട്.ഇയാളുടെ ഇടപാടുകളെല്ലാം ആദായ നികുതി വകുപ്പ് മരവിപ്പിക്കുകയും ചെയ്തു.

അതിരൂപത ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്വേഷണം സഭാ നേതൃത്വത്തിലേക്കും വൈകാതെ എത്തുമെന്നാണ് വിവരം.

സാജു വര്‍ഗ്ഗീസിന് ഭൂമി വിറ്റെങ്കിലും തുക അക്കൗണ്ടില്‍ എത്താതിരുന്നതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ള സഭാ നേതൃത്വത്തിന് വീ‍ഴ്ച്ച സംഭവിച്ചതായി സഭയുടെ ആഭ്യന്തര സമിതികള്‍ നടത്തിയ അന്വേഷണത്തിലും വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പിന്‍റെ തുടര്‍ നടപടികള്‍ സഭയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News