മുംബൈ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം; വിന്‍ഡീസിനെ പരാജയപ്പെടുത്തിയത് 224 റണ്‍സിന്

മുംബൈ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം. 224 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്.

ടെസ്റ്റ് കളിക്കുന്ന ഒരു ടീമിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയവും ഏകദിനത്തിലെ ഏറ്റവും വലിയ രണ്ടാംത്തെ വിജയം കൂടിയാണിത്.

368 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് 153 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീ‍ഴ്ത്തി.

രോഹിത് ശര്‍മയുടെയും അമ്പാട്ടി റായിഡുവിന്‍റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്കോര് കണ്ടെത്തിയത്. റോഹിത് ശര്‍മ 162 റണ്‍സും, റായിഡു 100റണ്‍സുമാണ് നേടിയത്. ഇതോടെ അഞ്ച് കളികളുടെ പരമ്പരയില്‍ ഇന്ത്യ2-1ന് മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News